ബീച്ചിൽ ബിക്കിനി അല്ലാതെ സാരി ഉടുക്കണോ ? രാധിക ആപ്തേയുടെ പുതിയ വിവാദം ബിക്കിനിയില്‍

രാധിക ആപ്തെ എന്നും വിവാദങ്ങളുടെ തോഴിയാണ്. സിനിമയിൽ നഗ്നരംഗങ്ങളിഭിനയിച്ചതിനും, നഗ്നസെൽഫികൾ പുറത്തായതിന്റെ പേരിലും സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ സംസാരിച്ചതിനുമൊക്കെ തുടങ്ങി പല വിവാദങ്ങളിലും നടി അകപ്പെട്ടിട്ടുണ്ട്. വിമർശകരുടെ സ്ഥിരം ‘നോട്ടപ്പുള്ളി’യായ നടി ഏറ്റവുമൊടുവിൽ ചെന്നു പെട്ടത് ഒരു ബിക്കിനി വിവാദത്തിലാണ്.

ഗോവയിൽ അവധി ആഘോഷിക്കുന്ന രാധിക താൻ ബിക്കിനി അണിഞ്ഞ്, കാമുകനായ മാർക്ക് റിച്ചാർഡ്സണിനൊപ്പം മദ്യം നുണഞ്ഞ് ബീച്ചിൽ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ചിത്രത്തിനു താഴെ രാധികയെ വിമർശിച്ചും സദാചാരം ഉപദേശിച്ചും അനേകം കമന്റുകളാണ് വന്നത്. ഇൗ ഒരു ചിത്രത്തിന്റെ പേരിൽ ഒരുപാട് ‘ട്രോളാക്രമണം’ നേരിടേണ്ടി വന്നു നടി.

എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് താരം ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. ‘ബീച്ചിൽ ബിക്കിനിയല്ലാതെ പിന്നെ സാരിയുടുക്കണമെന്നാണോ നിങ്ങൾ‌ പറയുന്നത്’ എന്നാണ് രാധിക ചോദിച്ചത്. ട്രോളുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മറ്റുള്ളർ പറഞ്ഞാണ് ഇതൊക്കെ അറിയുന്നതെന്നും അവർ‌ കൂട്ടിച്ചേർത്തു. അക്ഷയ് കുമാർ നായകനായ പാഡ്മാനാണ് രാധികയുടെ ഏറ്റവും പുതിയ ചിത്രം. സെയ്ഫ് അലി ഖാൻ നായകനാകുന്ന ബസാററിലാണ് രാധിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.