ആര്‍.ശ്രീലേഥ രചിച്ചത് പുതുചരിത്രം, ആദ്യത്തെ വനിതാ ഡി.ജി.പി

തിരുവനന്തപുരം: കേരളകേഡറില്‍ ഐ.പി.എസ് കിട്ടുന്ന ആദ്യ വനിത എന്ന ഖ്യാതിയാണ് ആര്‍. ശ്രീലേഖയ്ക്ക് ഇതുവരെ ഉണ്ടായിരുന്നതെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി എന്ന ഖ്യാതിയാണ് ഇനിമുതല്‍ ലഭിക്കുക. 2020 മേയ് 27ന് അവര്‍ കേരളത്തിന് അഭിമാനം പകര്‍ന്നുകൊണ്ട് ഡി.ജിപിയായിരിക്കുന്നു.
ഡി.ജി.പിമാരായ എ.ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന ഒഴിവിലേക്ക് മന്ത്രിസഭാ യോഗം സ്ഥാനക്കയറ്റം നല്‍കിയവരില്‍ ഒരാള്‍ ശ്രീലേഖയാണ്. മറ്റെയാള്‍ ശങ്കര്‍റെഡ്ഡിയാണ്.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറായിരുന്നു കിരണ്‍ ബേദി. അവര്‍ ഇപ്പോള്‍ ഗോവ ഗവര്‍ണറാണ്.