ഖത്തര്‍: യോഗഗുരു ബാബാരാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്സ് ഉത്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. പതഞ്ജലിയുടെ സ്റ്റിക്കര്‍ പതിച്ച ഉത്പന്നങ്ങള്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വില്‍പ്പന നടത്താനോ വാങ്ങാനോ പാടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ അമിതമായ ഉള്ളടക്കം കാരണമാണ് നിരോധനം എന്നാണ് അറിയുന്നത്.
ഇതിന് മുമ്പ് ഇന്ത്യയില്‍ രുദ്രാപൂരിലെ ലബോറട്ടറിയില്‍ നടത്തിയ ഗുണമേന്മ പരിശോധനയില്‍ പതഞ്ജലിയുടെ ഉപ്പ്, കടുകെണ്ണ, പൈനാപ്പിള്‍ ജാം, തേന്‍ തുടങ്ങിയവയ്ക്ക് ഗുണമേന്മ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.