കാണാതായ യുവതിയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ കാണാതായ യുവതിയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. 54 വയസ്സുള്ള വാടിബ എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കാണാതായതിന് ശേഷം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. കാടിനോട് അടുത്ത പ്രദേശമായിരുന്നതിനാല്‍ വന്യജീവികള്‍ ആക്രമിച്ചിരിക്കാം എന്ന് കരുത് ജനം തിരച്ചിലിനിറങ്ങുകയായിരുന്നു.
കൃഷിയിടത്തിനരികിലുള്ള കാട്ടില്‍ നിന്നുമാണ് ഇരവിഴുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. 23 അടിയോളം നീളമുള്ള പാമ്പിന്റെ വയറ്റിനുള്ളില്‍ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നത്.