ഈ ചായക്കടക്കാരന്റെ വരുമാനം കേട്ടാൽ ഞെട്ടും!! മാസം ഉണ്ടാക്കുന്നത് 12 ലക്ഷം രൂപ

ഒരു ചായക്കടയിൽ നിന്ന് 12 ലക്ഷം രൂപ വരുമാനം!! കേട്ടാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ പൂനൈയിൽ ചായക്കട നടത്തുന്ന നവ്നാഥ് യെവ്‍ലെയുടെ മാസ വരുമാനം 12 ലക്ഷം രൂപയാണ്. പൂനൈയിലെ ജനപ്രിയ ചായക്കടയായി മാറിക്കഴിഞ്ഞിരിക്കുന്നു നവ്നാഥിന്റെ യെവ്‍ലെ ടീ ഹൗസ്. ഒരിയ്ക്കൽ ഇവിടെ നിന്ന് ചായ കുടിക്കുന്നവർക്ക് പിന്നീട് ആ രുചി മറക്കാനാകില്ല.

പൂനൈയിൽ മൂന്നിടത്ത് യെവ്‍ലെ ടീ ഹൗസ് ഉണ്ട്. തന്റെ ചായക്കടയെ ഒരു ഇന്റ‍ർനാഷണൽ ബ്രാൻഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് നവ്നാഥ് ഇപ്പോൾ.

മൂന്നിടങ്ങളിലുള്ള ചായക്കടകളിൽ ഓരോന്നിലും 12 ഓളം ജീവനക്കാരുണ്ട്. 3000 മുതൽ 4000 വരെ ചായയാണ് ഒരു ദിവസം ഓരോ കടയിലും ചെലവാകുന്നത്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

2011ൽ ആണ് നവ്നാഥ് പൂനൈയിൽ ചായക്കട ആരംഭിക്കുന്നത്. വളരെ ചെറിയ രീതിയിലാണ് തുടങ്ങിയത്. എന്നാൽ ആളുകൾക്ക് ചായ ഇഷ്ട്ടപ്പെടുകയും ധാരാളം പേ‍ർ കടയിൽ എത്താൻ തുടങ്ങുകയും ചെയ്തതോടെ കട വിപുലീകരിക്കുകയായിരുന്നു. പത്ത് പൈസ കൈയിൽ വേണ്ട… നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ

വിവിധ ഭാ​ഗങ്ങളിലായി 100ഓലെ യെവ്‍ലെ ടീ ഹൗസ് ഔട്ട്ലെറ്റുകൾ ആരംഭിക്കുകയാണ് നവ്നാഥിന്റെ അടുത്ത ലക്ഷ്യം. ഇത് വഴി ധാരാളം പേർക്ക് തൊഴിൽ നൽകാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.