എക്‌സിറ്റ് പോള്‍ ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറും: ശ്രീധരൻപിള്ള

കോഴിക്കോട്: എക്സിറ് പോൾ ഫലത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും ബി.ജെ.പിക്ക് 17 ശതമാനം വോട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിനിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകും. ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും എല്‍ ഡി എഫ് നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തില്‍ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോൾ ബിജെപിക്ക് പരമാവധി പ്രതീക്ഷിക്കാവുന്നത് ഒരു സീറ്റ് മാത്രമാണെന്നും ഇന്ത്യാ ടുഡേ അടക്കമുള്ള എക്സിറ് പോളുകൾ വ്യക്തമാക്കുന്നത്. പൂജ്യം മുതൽ ഒന്ന് വരെ എന്നാണ് ഇന്ത്യാ ടുഡേ കേരളത്തിലെ ബിജെപിക്ക് പറയുന്ന സാധ്യത.

ഇത് കൂടാതെ എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.