കർണാടക പ്രതിസന്ധി; പാര്‍ലമെന്റിന് മുന്നിൽ എം പിമാരുടെ പ്രതിഷേധം; ഒപ്പം ചേർന്ന് സോണിയയും, രാഹുലും

ന്യൂഡല്‍ഹി: കര്‍ണാടകയിലെയും ഗോവയിലെയും പ്രതിസന്ധിയിൽ കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയുമായിരുന്നു എം പിമാരുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എം എല്‍ എമാരെ വലവീശിപ്പിടിച്ച് ബി ജെ പി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും എം പിമാര്‍ ആരോപിച്ചു.