പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്; സൂപ്പര്‍താരത്തിനൊപ്പം അരങ്ങേറ്റം

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ പ്രിയാ വാര്യര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു.രണ്‍വീര്‍ സിങ്ങ് നായകനായി എത്തുന്ന ചിത്രത്തിലാണ് പ്രിയ നായികാ കഥാപാത്രത്തെ അവതരിപ്പിക്കനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കരണ്‍ ജോഹറാണ്. സിംബയില്‍ രണ്‍വീര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ അലി എന്നിവരെ സിംബയില്‍ മുഖ്യ വേഷത്തില്‍ പരിഗണിച്ചിരുന്നു. തെലുഗു സിനിമ ടെംപറിന്റെ റിമെയ്ക്കാണ് സിംബ. എന്‍ ടി ആര്‍ ജൂനിയര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു മുഖ്യ വേഷം കൈകാര്യം ചെയ്തത്.