രാഹുലിന്റെ കണ്ണിറുക്കലിന് ഒരു ആരാധിക! പ്രിയ വാര്യര്‍ തന്നെ

ന്യൂഡല്‍ഹി: രാഹുലിന്റെ കണ്ണിറുക്കലിന് ഒരു ആരാധിക! ആരെന്നല്ലേ, ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് താരമായി മാറിയ പ്രിയ വാര്യര്‍ തന്നെ. സാമൂഹികമാധ്യമങ്ങള്‍ ആഘോഷിച്ച തന്റെ കണ്ണിറുക്കലിന് പിന്‍ഗാമിയാണ് രാഹുല്‍ ഗാന്ധി എന്ന് ചിലര്‍ പറഞ്ഞതുകേട്ട് ഏറെ സന്തോഷത്തിലാണ് പ്രിയ.

”വളരെ മനോഹരമായ കാഴ്ച”-രാഹുലിന്റെ പാര്‍ലമെന്റിലെ കണ്ണിറുക്കലിനെ പ്രിയ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘കോളേജ് വിട്ട് തിരികെ വന്നപ്പോഴാണ് രാഹുലിന്റെ കണ്ണിറുക്കല്‍ വാര്‍ത്ത അറിഞ്ഞത്. രാഹുല്‍ ഗാന്ധി എത്ര മനോഹരമായാണ് കണ്ണിറുക്കിയത്. എന്റെ ആദ്യത്തെ സിനിമയിലെ സിഗ്‌നേച്ചര്‍ മൂവായിരുന്നു കണ്ണിറുക്കല്‍. അദ്ദേഹവുമതു പോലെ ചെയ്യുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.’ പ്രിയ പറഞ്ഞു.

അവിശ്വാസപ്രമേയ ചര്‍ച്ചയിലെ തന്റെ പ്രസംഗത്തിനു ശേഷം രാഹുല്‍ ചെന്ന് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും തുടര്‍ന്ന് സ്വന്തം സീറ്റില്‍ തിരികെയെത്തി ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും വലിയ വാര്‍ത്തയായിരുന്നു.