സ്‌കൂളുകളില്‍ ഹെഡ്മാസ്റ്ററിനു പകരം ഇനി പ്രിന്‍സിപ്പള്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് മേധാവി പ്രിന്‍സിപ്പലായിരിക്കും എന്ന് സര്‍ക്കാര്‍ തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യേഗത്തിലാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തിയത് അതിനെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനായിരുന്നു. താല്‍ക്കാലികമായാണ് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് രൂപീകരിച്ചത്.

എയ്ഡഡ് സ്‌കൂളുകള്‍ക്കു ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂള്‍ എന്ന പേര് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റിനിര്‍ത്തില്ല. എയ്ഡഡ് മാനേജര്‍മാര്‍ക്ക് ശിക്ഷിക്കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് അധ്യാപക സംഘടന ആവശ്യപ്പെട്ടു. ഇത് നടപ്പാക്കാനുള്ള പ്രയാസം വിശദീകരിച്ച് മുഖ്യമന്ത്രി അത് പരിളോധിക്കുമെന്ന് പറഞ്ഞു.

പ്രീപ്രൈമറി സ്‌കൂളുകള്‍ വ്യാപകമാക്കും, ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം പ്രസിദ്ധീകരിക്കും, അധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.