രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു, സുഖം പ്രാപിക്കട്ടെ എന്നാശംസ

ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാധിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. കാവേരി ആശുപത്രിയിലെത്തിയാണ് രാഷ്ട്രപതി കരുണാനിധിയെ കണ്ടത്. മക്കളായ എം.കെ സ്റ്റാലിന്‍, കനിമെഴി എന്നിവര്‍ രാഷ്ട്രപതിയോട് ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയതായും രാഷ്ട്രപതി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. ഉച്ചക്ക് 2.45 ഓടെ ആശുപത്രിയില്‍ എത്തിയ രാഷ്ട്രപതി മൂന്ന് മണിയോടെ തിരിച്ചു പോയി.