ഗര്‍ഭിണിയെ സാഹസികമായി കയറിലൂടെ കരയിലേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തകർ; കയ്യടിച്ച് നാട്ടുകാർ

പാലക്കാട്: ഭവാനിപ്പുഴയുടെ തീരത്ത് അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയുമടക്കം അഞ്ച് പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു.

കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ കയര്‍ കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്. നേരത്തെ ഒന്നരവയസുള്ള കുഞ്ഞിനെയും സമാനമായി ഇക്കരെയത്തിച്ചിരുന്നു.