പ്രതിഭാഹരി എം.എല്‍.എ വിവാഹമോചിതയാകുന്നു

ആലപ്പുഴ: വിവാഹ മോചനം തേടി കായംകുളം എംഎല്‍എ പ്രതിഭാ ഹരി ഇന്നലെ ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍മേല്‍ ഇന്ന് നടന്ന കൗണ്‍സിലിംഗ് പരാജയപ്പെട്ടു.

കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. 10വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നും കുട്ടിയെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നും ഭര്‍ത്താവ് മദ്യപാനിയാണെന്നുമാണ് പ്രതിഭാഹരി ഹര്‍ജിയില്‍ പറയുന്നത്.
ഇന്നലെ നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരി തുടര്‍ന്ന് ഒരുമിച്ച് പോകാമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ പ്രതിഭാഹരി അതിന് തയ്യാറായിരുന്നില്ല. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും.

പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഒറ്റപ്പെടുന്നുവെന്ന പരാതിയുമായി പ്രതിഭാഹരി മുമ്പ് രംഗത്തെത്തിയിരുന്നു. അതിനിടെയിലാണ് വ്യക്തിപരമായ പ്രശ്‌നങ്ങളും എം.എല്‍.എയെ വേട്ടയാടുന്നത്. പുരുഷ സുഹൃത്തുമായി കറങ്ങിനടക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന് പ്രമുഖ മാധ്യമം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദമായിരുന്നു.