മോദിക്ക് ലോകം ചുറ്റാന്‍ 1484 കോടി; പ്രളയകേരളത്തിന് 100 കോടി മാത്രം

കേരളത്തില്‍ ദുരന്ത നിവാരണത്തിന് കേന്ദ്രം 100 കോടി രൂപ മാത്രം അനുവദിച്ചതില്‍ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വീറ്റിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് മാത്രമായി 1484 കോടി രൂപയാണ് ചെലവായത്. പരസ്യങ്ങള്‍ക്ക് 4300 കോടി രൂപ, ശിവജി പ്രതിമ നിര്‍മ്മിക്കാന്‍ 3600 കോടി രൂപ, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി രൂപ, കുംബ മേളയ്ക്ക് 4200 കോടി, കേരളത്തിലെ വെള്ളപ്പൊക്കത്തിന് 100 കോടി മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരമായി 1220 കോടി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ദുരിതം കനക്കുകയും ചെയ്തു. എന്നാല്‍, കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്.