പ്രണവിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു: അധ്യപികയ്‌ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല

തിരുവനന്തപുരം: പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയ അധ്യാപികയായ മിത്ര സിന്ധുവിനെതിരെ സൈബര്‍ ആക്രമണം. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ആരാധകരാണ് മിത്രയുടെ പ്രൊഫൈലില്‍ തെറിയും അസഭ്യവര്‍ഷവും നടത്തുന്നത്.

സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ വിമര്‍ശിച്ച അവര്‍, മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്‌കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

‘നീ വിട്ടോ കൂതറ ടീച്ചറെ…പ്രണവിന്റെ അഭിനയം ഞങ്ങള്‍ കണ്ട് ഇഷ്ട പെട്ടോളാം… നിന്റെ അഭിപ്രായവും ഒന്നും ഒണ്ടാക്കണ്ട… പ്രണവ് തുടക്കക്കാരനല്ലേ ടീച്ചറേ ടീച്ചറുടെ കല്യാണ സമയത്ത് ഭര്‍ത്താവിനും എല്ലാമൊന്നും അറിയില്ലായിരുന്നല്ലോ പിന്നീടും ശെരിയായിട്ടുണ്ടോ എന്നറിയില്ലാ.. എല്ലാം പതിയെ അങ്ങ് ശെരിയാകൊള്ളും.. ഇല്ലങ്കില്‍ മോള് അങ്ങ് സഹിച്ചോ’, ‘ആര്‍ത്തവം നക്കികളുടെ ടീമല്ലേ നീയൊക്കെ മലരേ’, ‘എന്താടീ ….&*$%# കെട്ടിയോന്‍ കയറൂരി വിട്ടതങ് കഴപ്പ് തീര്‍ക്കാന്‍ നോക്കുവാണോ’ തുടങ്ങി നിരവധി കമന്റുകളാണ് സിന്ധുവിനെതിരെ ഇട്ടുകൊണ്ടിരിക്കുന്നത്.
സിന്ധുവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്്.

അതേസമയം പോസ്റ്റിനടിയില്‍ വന്ന് തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിന്ധു അറിയിച്ചിട്ടുണ്ട്.