മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഗുരുതരനിലയിൽ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളായതായി ഡൽഹി സൈനിക ആശുപത്രി അറിയിച്ചു. മറ്റൊരു പരിശോധനക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കട്ടപിടിച്ച രക്തം

‘അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെ അദ്ദേഹം തുടരുന്നു-സൈനിക ആശുപത്രി ഇന്ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവർ സ്വയം സമ്പർക്കവിലക്കിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.