37 കാറുകള്‍ തകര്‍ത്ത് സഹോയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരുടെ പ്രിയപ്പെട്ട നടനാണ് പ്രഭാസ്. ഇപ്പോള്‍ പ്രഭാസിന്റെ അടുത്ത ചിത്രമായ സഹോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ ചിത്രത്തിലെ സ്റ്റണ്ട് രംഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.  ചിത്രത്തിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനായി 37 കാറുകള്‍ തകര്‍ത്തു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.  കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.  ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.

സ്റ്റണ്ട് രംഗങ്ങള്‍ യഥാര്‍ത്ഥ രീതിയില്‍ തന്നെ ചിത്രീകരിക്കണമെന്ന് സംവിധായകന്‍ സുജീതിന് നിര്‍ബന്ധമാണെന്ന് പ്രഭാസ് പറയുന്നു.  ഇതിനായി 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്‍ത്തത്.  സാധാരണ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കമ്പ്യൂട്ടര്‍ ജനറേറ്റജ് ഇമേജറി(സിജിഐ) ആണ് ഉപയോഗിക്കാറുള്ളത്.