പോത്തീസ് ടെക്സ്റ്റൈൽസ് മാർക്കറ്റ് നഗരസഭ താൽക്കാലികമായി അടച്ചു

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

ആൾക്കൂട്ടം കുറയ്ക്കുന്നതിന് വേണ്ടിയാണ് നഗരസഭ ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്

ഇത് ലംഘിച്ച് നിർദേശ പ്രകാരം അവധി ദിവസമായിരുന്ന ഞായറാഴ്ച്ച ദിവസവും പോത്തീസ് തുറന്ന് പ്രവർത്തിച്ചു.

തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചില്ല.

തുടർന്നും പോത്തീസിലെ സൂപ്പർമാർക്കറ്റ് യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തുറന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോത്തീസിൽ തിങ്കളാഴ്ച്ച പരിശോധന നടത്തിയിരുന്നു.

തുടർന്നാണ് നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച പോത്തീസിലെ സൂപ്പർ മാർക്കറ്റ് നോട്ടീസ് നൽകി താൽക്കാലികമായി അടച്ചിടാൻ നഗരസഭ തീരുമാനിച്ചത്.