ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇക്കൊല്ലം?

പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മെയ് മാസം വരെ കാത്തിരിക്കില്ല. രഹസ്യ അഭിപ്രായസര്‍വ്വേകള്‍ നടത്തിലഭിച്ച ആത്മവിശ്വാസത്തില്‍ ബിജെപിസഖ്യം വീണ്ടും അധികാരത്തില്‍ തിരികെയെത്താനുള്ള തിടുക്കത്തിലാണ്.

ഇക്കഴിഞ്ഞ വര്‍ഷാവസാനംനടത്തപ്പെട്ടു എന്ന് അവകാശപ്പെടുന്ന എല്ലാഅഭിപ്രായസര്‍വ്വേഫലങ്ങളും തങ്ങള്‍ക്കു അനുകൂലമല്ലെങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനില തുടരുന്നതിനാല്‍ ബിജെപിയെ അതിന്റെ ‘തന്ത്രികള്‍’ ഉടന്‍ പൊതുതെരെഞ്ഞെടുപ്പിലേക്കു നിര്‍ബന്ധിക്കുന്നു.

ഇന്ത്യടുഡേ സര്‍വേയെ അടിസ്ഥാനപ്പെടുത്തിയ പ്രൊജക്ഷനില്‍ കോണ്‍ഗ്രസും മറ്റുഎല്ലാപാര്‍ട്ടികളും കൂടി 100 സീറ്റില്‍താഴെ മാത്രമേ നേടുകയുളളൂ. ബിജെപിസഖ്യം 400 സീറ്റിനടുത്തു നേടുകയുംചെയ്യും.
ഗുജറാത്ത്, ഹിമാചല്‍ വിജയങ്ങള്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു .ഉടനെതെരഞ്ഞെടുപ്പ്‌നടക്കാനിരിക്കുന്ന കര്‍ണാടകത്തിലും മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജയിക്കാന്‍ കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ഇക്കൊല്ലം നല്ല കാലാവസ്ഥയില്‍ നടക്കും.

യെച്ചൂരിയുടെ കോണ്‍ഗ്രസ് സഖ്യരേഖ സിപിഎം തള്ളിയതോടെ ബിജെപിയ്‌ക്കെതിരെ വിശാല ഐക്യമുന്നണിസാധ്യത അടയുകയാണ് . പ്രതിപക്ഷകക്ഷികളെ ഏവരെയും ബിജെപിവിരുദ്ധ ഒറ്റക്കുടക്കീഴില്‍കൊണ്ടുവരാന്‍ കോണ്‍ഗ്രസ് കാര്യമായനീക്കമൊന്നും നടത്തുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നാലും അതിശയിക്കാനില്ല.
നോട്ടുനിരോധസനത്തിന്റെയും സിഎസ്ടിയുടെയും എണ്ണവിലക്കുതിപ്പിന്റേയും എതിര്‍തരംഗങ്ങള്‍ അലയടിക്കുന്നുണ്ടെങ്കിലും ഈവരുന്ന ബജറ്റ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ളതായിരിക്കും.

മുഖ്യഎതിരാളികളില്ല എങ്കിലും പ്രതിപക്ഷ ഏകോപനസാധ്യതയെ ബിജെപി ഭയക്കുന്നുണ്ട്. മാത്രമല്ല, രാഹുല്‍ ഗാന്ധിക്ക് കരുത്താര്‍ജിക്കാന്‍ അവസരം കിട്ടുന്നതിനു മുമ്പാണ് തിരഞ്ഞെടുപ്പെങ്കില്‍ ശല്യം കുറഞ്ഞു കിട്ടുകയും ചെയ്യും. ദക്ഷിനെന്ത്യയിലെ പ്രധാന സഖ്യകക്ഷിയായി രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനാണ് അവര്‍ ഇഷ്ടപ്പെടുക.

സഖ്യകക്ഷികളുടെ മുറുമുറുപ്പും സ്വന്തംപാളയത്തിലെ പടയൊരുക്കവു മൂര്‍ച്ഛിക്കും മുന്‍പ് തെരെഞ്ഞെടുപ്പ് നടത്തേണ്ടത് ബിജെപി തന്ത്രികള്‍ക്കു അത്യാവശ്യമാണ്. അവര്‍ തന്ത്രമന്ത്രങ്ങള്‍ആരംഭിച്ചു, പൊതുതെരഞ്ഞെടുപ്പ് കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു എന്നു പറയാം.