മോദി വിജയത്തിനൊടുവിൽ പിഎം നരേന്ദ്രമോദി തിയേറ്ററുകളിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമ ‘പിഎം നരേന്ദ്രമോദി’ ഇന്ന് ലോകവ്യാപകമായി റിലീസാകും. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

മാസങ്ങളോളംനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുൻപ് റിലീസ്ചെയ്യാനായിരുന്നു അണിയറപ്രവർത്തകരുടെ ശ്രമമെങ്കിലും, പിഎം നരേന്ദ്രമോദി സിനിമ കോടതികയറി. തിരഞ്ഞെടുപ്പുവേളയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്ന പരാതിയിൽ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. മുഖ്യകഥാപാത്രമായി ബോളിവുഡ് നടൻ വിവേക് ഒബ്റോയ് ആണ് വേഷമിടുന്നത്. സംവിധാനം ബി. ഒമങ് കുമാർ. സുരേഷ് ഒബ്റോയ്, സന്ദീപ്സിങ് എന്നിവരാണ് നിർമാതാക്കൾ.