ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറി; സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പോലീസ്

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റം. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ത്തവം അശുദ്ധമല്ല എന്ന കാമ്പയിനുമായി സംഘാടകര്‍ രംഗത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണ് പരിപാടിയുടെ സംഘാടനം എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിൻമാറുകയായിരുന്നു.

ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സും മറ്റും അന്വേഷണം നടകത്തിവരികയാണ്. അതിനിടയിലാണ് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ പിന്‍മാറ്റവും.