ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി വിജയന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇത് സംസാരിച്ചത്. കണ്ണൂരില്‍ ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മികച്ച സംസ്ഥാനമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ കേരളം അഭിരമിക്കുന്നു എന്ന എ.കെ. ആന്റണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി പരിഹസിച്ചു. എത്ര കോണ്‍ഗ്രസുക്കാര്‍ ബിജെപിക്കാരായെന്ന് ആന്റണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം മികച്ച സംസ്ഥാനമെന്ന് കേന്ദ്രം പറഞ്ഞാല്‍ അല്ലെന്ന് പറയാനാകുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.