‘ശബരിമല’യില്‍ തര്‍ക്കിക്കുമ്പോള്‍ കാണാതെ പോകരുത്, നവകേരളത്തിനായി വിദേശമലയാളികള്‍ കൈകോര്‍ക്കുന്നത്‌

 

നവകേരള സൃഷ്ടിക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന പരിശ്രമം ശബരിമല വിഷയത്തില്‍ പെട്ട് ശ്രദ്ധ നേടാതെ പോവുകയാണ്.ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലേക്ക് തള്ളി വിട്ട പ്രളയത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ പരിശ്രമങ്ങളോട് കേന്ദ്രം ഇപ്പോഴും മുഖം തിരിച്ചു നില്‍ക്കുകയാണ്.സമഗ്ര പാക്കേജ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.വിദേശ മലയാളികളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ യാത്രക്കും കേന്ദ്രം തടയിട്ടു.

കര്‍ശന നിബന്ധനകളോടെ യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ പോലും ഞെട്ടിക്കുന്ന ഇടപെടലുകളുമായാണ് മുന്നേറുന്നത്. മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനര്‍നിര്‍മ്മിക്കാന്‍ ആകുമെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നുമുള്ള യുഎഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ വാക്കുകള്‍ പകേരള സര്‍ക്കാരിന്റെ നവകേരളയത്‌നത്തിനുള്ള വലിയ അംഗീകാരമാണ്.

പിണറായിയുടെ അഭ്യര്‍ത്ഥന ഇല്ലാതെ തന്നെ കേരളത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് യുഎഇ വ്യക്തമാക്കുമ്പോള്‍ തകരുന്നത് കേരളത്തെ പിന്നോട്ടടിക്കാനുള്ള ഗൂഡതന്ത്രങ്ങള്‍ കൂടിയാണ്.


മന്ത്രിമാര്‍ വിദേശത്ത് പോയില്ലെങ്കിലും യുഎഇ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ച ആശയങ്ങള്‍ മറ്റിടങ്ങളിലുള്ള പ്രവാസികളും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.സാലറിചലഞ്ചിന് പിനതുണയുമായി ആയിരക്കണക്കിന് മലയാളികള്‍ യുഎഇയില്‍ രംഗത്ത് വന്നത് ഇത് അടിവരയിടുന്നു.ഇനി മന്ത്രിമാര്‍ വിദേശത്ത് പോയാല്‍ എന്ത് കിട്ടും എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാവുകയാണ് മുഖ്യമന്ത്രിയുടെ യുഎഇയിലെ ഓരോ പരിപാടികളും.