വീണ്ടും നിറസാന്നിധ്യമാകാന്‍ പിണറായി വിജയന്‍; 24ന് ഉന്നതതലയോഗം വിളിച്ചു ;ഇനി മുഖ്യമന്ത്രിക്ക് വിശ്രമമില്ലാത്ത നാളുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മയോ ക്‌ളിനിക്കിലെ ചികിത്സക്ക് ശേഷം വെള്ളിയാഴ്ച അമേരിക്കയില്‍ നിന്ന് തിരിക്കും.ദുബായിലെത്തുന്ന മുഖ്യമന്ത്രി അവിടെ മകനോടൊപ്പം തങ്ങിയ ശേഷമാകും 23ന് കേരളത്തിലേക്ക് എത്തുക.
മുഖ്യമന്ത്രി 24ാം തിയതി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്.ഈ യോഗത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന മുഖ്യമന്ത്രി വീണ്ടും കര്‍മരംഗത്ത് സജീവമാവുകയും ചെയ്യും.മുഖ്യമന്ത്രി ഇല്ലാതിരുന്ന സമയത്ത് സര്‍ക്കാരിന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാന്‍ പ്രത്യേക കര്‍മപദ്ധതികള്‍ മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിക്കും.പ്രതിപക്ഷം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ ഉന്നത തല യോഗത്തിന് ശേഷം പിണറായി വിജയന്‍ മറുപടി പറയുമെന്നാണ് സൂചന.

READ ALSo : മുഖ്യമന്ത്രിയുടെ മയോ ക്‌ളിനിക്കിലെ ചികിത്സ വിജയം

കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള വിശദമായ റിപ്പോര്‍ട്ടിന് പിണറായി പങ്കെടുക്കുന്ന  മന്ത്രിസഭായോഗം അംഗീകാരം നല്‍കും.സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാനും മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന്‍ ഇടപെടല്‍ നടത്തും.കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി കെപിഎംജി തയ്യാറാക്കുന്ന റിപ്പോര്‍ട്ടും തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി പരിശോധിക്കും.

ALSO READ : ദലൈലാമയ്ക്കൊപ്പം പുരസ്കാരം പങ്കിട്ട് പിണറായി വിജയൻ

ചലച്ചിത്രമേളയും കലോത്സവവും ഉപേക്ഷിക്കാനുള്ള തീരുമാനം മന്ത്രിമാര്‍ അറിഞ്ഞിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നെങ്കിലും അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വന്നതോടെ അവ നടത്താന്‍ തീരുമാനമുണ്ടായിരുന്നു.