ആരോഗ്യ സംവിധാനം പരാജയമെന്ന ആരോപണം ഖണ്ഡിച്ച് കണക്കുമായി മുഖ്യമന്ത്രി

Volunteers in protective suits are being disinfected in a line in Wuhan, the epicentre of the novel coronavirus outbreak, in Hubei province, China February 22, 2020. Picture taken February 22, 2020. China Daily via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT. - RC2U6F9A4U08

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ദുഷ്ട ലാക്കോടെയായിരുന്നു കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ ചിലരുടെ അജണ്ടയെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഞാന്‍ ആദ്യമേ പറഞ്ഞു: ‘കക്ഷിരാഷ്ട്രീയാതീതമായി ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട സമയമാണിതെന്ന്. നിര്‍ഭാഗ്യവശാല്‍ ബധിരകര്‍ണങ്ങളിലാണ് അതൊക്കെ പതിച്ചത്. കുറച്ചു ദിവസം മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ മാറ്റി, പകരം പൊലീസിനെ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ആരോപണവുമായി വന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് പൊലീസിന്റെ സേവനം ലഭ്യമാക്കിയതിനാണങ്ങനെ പ്രചരിപ്പിച്ചത്. ആ സത്യം ജനങ്ങള്‍ക്ക് മനസ്സിലായി എന്നു കണ്ടപ്പോള്‍ പുതിയ ആരോപണവുമായി വീണ്ടും വന്നിരിക്കുന്നു. കോവിഡ് തടയാന്‍ കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം പരാജയപ്പെട്ടു എന്നാണ് പറയുന്നത്.
എന്താണ് യഥാര്‍ഥ വസ്തുതകള്‍? ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് നമ്മുടേത്് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് കേരളം. വയോജനങ്ങളുടേയും ഹൃദ്രോഗികളുടേയും പ്രമേഹ രോഗികളുടേയും കാന്‍സര്‍ രോഗികളുടേയും ജനസംഖ്യാനുപാതം രാജ്യത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണിത്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ മടങ്ങിവന്ന സംസ്ഥാനമാണിത്. എന്നിട്ടും രാജ്യത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്.
രോഗം ഇരട്ടിക്കുന്നതിനുള്ള സമയം, അതായത് ഡബഌങ് ടൈം നോക്കിയാല്‍ ദേശീയ ശരാശരിയേക്കാള്‍ 4 ദിവസം കൂടുതലാണ് കേരളത്തില്‍. അക്കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നമ്മള്‍. മറ്റു സംസ്ഥാനങ്ങളില്‍ ലക്ഷണങ്ങള്‍ കുറഞ്ഞാല്‍ വീട്ടിലേയ്ക്ക് അയക്കുമ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം മാത്രം ഇവിടെ ഡിസ്ചാര്‍ജ് ചെയ്യുന്നു.
റിക്കവറി റേറ്റ് കുറവാണത്രേ. രോഗലക്ഷണങ്ങളില്‍ കുറവു കണ്ടാല്‍ പറഞ്ഞു വിടുന്നിടങ്ങളില്‍, രോഗം ഭേദമായിട്ട് വീട്ടിലേയ്ക്ക് മടക്കി അയക്കുന്ന സ്ഥലത്തേക്കാള്‍ റിക്കവറി റേറ്റ് ഉണ്ടാകും. അതു സ്വാഭാവികമാണ്. പക്ഷേ, അങ്ങനെയൊരു റിക്കവറി ആണോ നമുക്ക് വേണ്ടതെന്ന് ആരോപണമുന്നയിക്കുന്നവര്‍ ആലോചിക്കുക.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എടുത്താല്‍ ഇന്ത്യയിലെ മികച്ച നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എടുത്താലും കേരളം ബഹുദൂരം മുന്നിലാണ്. എന്നിട്ടും കേരളം ടെസ്റ്റ് ചെയ്യുന്നില്ല എന്നാണ് ആരോപണം. പ്രതിദിന പരിശോധന 25,000 കടന്നിട്ടും ഒന്നും നടക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിആര്‍ വര്‍ക്കിന്റെ ഭാഗമായി രോഗികളുടെ എണ്ണം കുറയ്ക്കാനാണ് പരിശോധന കുറയ്ക്കുന്നതെന്നാണ് പറയുന്നത്. എത്ര അസംബന്ധമായ കാര്യമാണിത്. 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. അതില്‍ നിന്നും 1298 പേര്‍ക്കാണ് ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചത്.
ആകെ പരിശോധനകള്‍ 9 ലക്ഷം കഴിഞ്ഞു. ലക്ഷക്കണക്കിന് പരിശോധനകള്‍ ഒരുമിച്ച് നടത്തിയാല്‍ എല്ലാം ആകുമെന്നാണ് ചിലരുടെ ധാരണ. ഇന്ന് മാത്രം പരിശോധനകള്‍ നടത്തിയിട്ട് കാര്യമില്ല. ബഹുഭൂരിപക്ഷത്തിനും പരിശോധിച്ചെന്ന് കരുതി അവര്‍ക്ക് വീണ്ടും രോഗം വരാം. രോഗമില്ലാത്ത ലക്ഷങ്ങളെ ഒന്നിച്ച് പരിശോധിച്ച് കിറ്റുകള്‍ തീര്‍ക്കാനാണ് ചിലരുടെ ആഗ്രഹം. അപ്പോള്‍ യഥാര്‍ത്ഥ രോഗികള്‍ വരുമ്പോള്‍ എന്ത് ചെയ്യും? അത്തരമൊരു കരുതലോടെയുള്ള പരിശോധനാ തന്ത്രമാണ് കേരളം ഒരുക്കുന്നത്.

മറ്റൊരു പ്രധാന സംശയം ഉയര്‍ത്തിയത് പിപിഇകളുടെ പുനരുപയോഗമാണ്. എയിംസ് പോലുളള രാജ്യത്തെ പല പ്രമുഖ മെഡിക്കല്‍ ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളും സിഡിസി പോലുളള ഇന്റര്‍നാഷണല്‍ ഏജന്‍സികളും പിപിഇ, എന്‍ 95 മാസ്‌കുകള്‍ തുടങ്ങിയവയുടെ പുനരുപയോഗത്തെ പറ്റി പറയുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനം നാളിതുവരെ ഇത്തരത്തില്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചിട്ടില്ല. അതിനാല്‍ അവിടെയും ആശങ്കകള്‍ ഉയരേണ്ട കാര്യമില്ല.
ആശുപത്രികളില്‍ 1.25 ലക്ഷത്തോളം കിടക്കകള്‍ നിലവിലുണ്ട്. ആശുപത്രികളുടെ എണ്ണം പരിശോധിച്ചാല്‍ സര്‍ക്കാര്‍ തലത്തില്‍ 50,000 മുതല്‍ 60,000 വരെ കിടക്കകളും സ്വകാര്യ മേഖലയില്‍ 75,000നുമേല്‍ കിടക്കളും നിലവിലുണ്ട്. ഇതുപയോഗിച്ച് തന്നെയാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ നാളിതുവരെ വളരെ ഫലപ്രദമായി നേരിട്ട് കൊണ്ടിരുന്നതും. ഈ പ്രത്യേക ഘട്ടത്തില്‍ ആദ്യമേ തന്നെ ജില്ലാ തലത്തില്‍സര്‍വെയും ജിഐഎസ് മാപ്പിങ്ങും നടത്തിയ ശേഷം അനുഗുണമായ ബെഡ് സ്‌ട്രെങ്ത് സംസ്ഥാനത്തുടനീളം നിജപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രാദേശിക തലത്തില്‍ സിഎഫ്എല്‍ടിസികള്‍ അഥവാ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 16,435 ബെഡുകള്‍ ഇത്തരത്തില്‍ സിഎഫ്എല്‍ടിസികളില്‍ ക്രമീകരിച്ചിട്ടുണ്ട്. ശരിയായ റഫറല്‍ സിസ്റ്റമുള്ളതിനാല്‍ രോഗലക്ഷണം ഗുരുതരമാകുന്ന വേളയില്‍ തന്നെ അനുബന്ധ കോവിഡ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിനും സാധിക്കുന്നു.
ഇത്തരത്തില്‍ 8742 ബെഡുകള്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഐസിയു സംവിധാനം പരിഗണിച്ചാല്‍ 871 ബെഡുകള്‍ ഐസിയുവില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍തന്നെ 532 വെന്റിലേറ്റര്‍ സൗകര്യമുള്ള ബെഡുകളും നിലവിലുണ്ട്. 14 ജില്ലകളിലും ഉള്ള ഈ സ്ഥാപനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
ഇതൊക്കെ പലവട്ടം പറഞ്ഞതാണ്. ജനങ്ങള്‍ കാണുന്നതുമാണ്.

സഹായം
കണ്ണൂരിലെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ്, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് ആംബുലന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തില്‍ തീരപ്രദേശങ്ങളിലെ 4770 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5 ലക്ഷം രൂപയുടെ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തു.
കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ അട്ടപ്പാടി മേഖലയിലെ അഗളിപുതുര്‍ പഞ്ചായത്തുകളിലെ സിഎഫ്എല്‍ടിസിയിലേക്ക് 1,06,500 രൂപയുടെ സാധനങ്ങള്‍ കൈമാറി.
തിരുവനന്തപുരത്തെ സെന്റ്. മേരിസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സഹായമായി 3 കുട്ടികള്‍ക്ക് ടിവിയും 230 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും കൈമാറി.
കെജിഒഎ തിരുവനന്തപുരം സിഎഫ്എല്‍ടി സി കളിലേക്ക് 80 ബെഡ്, 80 തലയിണ, 80 ബഡ്ഷീറ്റ് എന്നിവ കൈമാറി.

ദുരിതാശ്വാസം

തിരൂര്‍ താലൂക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1,71,125 രൂപ.
കേരളാ മഹിള സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി 1 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) 1 ലക്ഷം രൂപ.
എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി 75,000 രൂപ.
എഐവൈഎഫ് മണ്ണാര്‍ക്കാട് മേഖല കമ്മറ്റി 51,033 രൂപ.
അഴീക്കോടന്‍ സ്മാരക വായനശാല, കുഞ്ഞാലി സ്മാരക സ്‌പോര്‍ട്ട്‌സ് ക്ലബ് പെനാങ്കിമെട്ട 50,000 രൂപ.
കടലുണ്ടിയിലെ മണ്ണൂര്‍ കൃഷ്ണ എയുപി സ്‌കൂള്‍ അധ്യാപിക കെ പി സുജാത 50,000 രൂപ.
ധര്‍മ്മടത്തെ പരേതയായ തിരുവാനത്ത് മാണിയത്ത് രോഹിണിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി നീക്കിവെച്ച 50,000 രൂപ കുടുംബാംഗങ്ങള്‍ കൈമാറി.
കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ യൂണിറ്റ് കമ്മിറ്റി 40,000 രൂപ.
സിപിഐ ഏലംകുളം ലോക്കല്‍ കമ്മിറ്റി 40,000 രൂപ.
മടിക്കൈ സ്വദേശി ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യമ്പോള്‍ സഹജീവനക്കാര്‍ നല്‍കിയ 1 പവന്‍ സ്വര്‍ണനാണയം കൈമാറി.
കൂത്തുപറമ്പ് രക്തസാക്ഷി സ. സി ബാബു സ്മാരക മന്ദിരം, കുണ്ടുചിറ ദുരിതാശ്വാസ നിധിയിലേക്ക് 36,000 രൂപയും കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റിന് 15,000 രൂപയും കൈമാറി.
കേരളാ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം ഗഡു 25,000 രൂപ.
കതിരൂര്‍ നാലാം മൈലിലെ റിട്ടയേര്‍ഡ് നഴ്‌സ് പി ജാനകി പെന്‍ഷന്‍ തുക 25,000 രൂപ.
റെഡ് സ്റ്റാര്‍ വില്ലേജ്മുക്ക് 27,300 രൂപ.
മഹിള അസോസിയേഷന്‍ മടിക്കൈ സെന്റര്‍ വില്ലേജ് കമ്മറ്റി എരിക്കുളം 20,000 രൂപ.