മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

29-09-20

ഇന്ന് സംസ്ഥാനത്ത് 7354   പേര്‍ക്കാണ്
കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 22 പേര്‍ മരണമടഞ്ഞു. 61791  പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 6364 പേര്‍ക്കും സമ്പര്‍ക്കം
മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 672   പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130   പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 52755   സാമ്പിളുകള്‍ പരിശോധന നടത്തി. 3420   പേര്‍ രോഗമുക്തരായി.

സർവ്വകക്ഷി യോഗം

കോവിഡ് വ്യാപനത്തിന്റെ
രൂക്ഷവും ഗൗരവതാരവുമായ സാഹചര്യം മുൻനിർത്തി ഇന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു.

സംസ്ഥാനം അതീവ ഗുരുതരമായ
സ്ഥിതിവിശേഷമാണ് ഇപ്പോൾ നേരിടുന്നത്. ആദ്യഘട്ടത്തിൽ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം. മെയ് പകുതിയാകുമ്പോൾ
പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും ഫലപ്രദമായ
ഏകോപനത്തിലൂടെ പ്രവർത്തിക്കുകയും ജനങ്ങളിൽനിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധത്തിൽ
പങ്കാളികളാക്കിയാണ് സർക്കാർ നീണ്ടുന്നത്. സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
എല്ലാ അർത്ഥത്തിലും
രോഗവ്യാപനം പിടിച്ചു നിർത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമാണ്. എന്നാൽ സെപ്തംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ
വളർച്ചയാണുണ്ടായത്. പ്രതിദിന കേസുകൾ ഏഴായിരമായി വർധിച്ചു.

സമ്പർക്കത്തിലൂടെയാണ് തൊണ്ണൂറ്റിയാറ് ശതമാനം പേർക്കും രോഗം ബാധിക്കുന്നതു
എന്നത് അതിവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടർന്നാൽ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുക, അതുകൊണ്ട് എന്ത് വിലകൊടുത്തും
രോഗവ്യാപനം
പിടിച്ചു കെട്ടണം.

നിലവിലെ  നമ്മുടെ അവസ്ഥയും ചികിത്സാ സൗകര്യങ്ങളും ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത് കൊണ്ട്
ആവർത്തിക്കുന്നില്ല.
എല്ലാവർക്കും അറിയുന്നതുപോലെ കോവിഡ്‌ വ്യാപനം തടയുന്നതിനുള്ള വർഗ്ഗ നിർദ്ദേശങ്ങൾ അതിന്റേതായ അർത്ഥത്തിൽ
പാലിക്കപ്പെടാത്തതാണ് ഇന്നത്തെ  അവസ്ഥയ്ക്ക് പ്രധാന കാരണം.  നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടണം. സർക്കാർ സംവിധാനങ്ങൾ അതിന് വേണ്ടി
സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നല്ല ഇടപെടൽ ഉണ്ടാകണം.
പ്രതിഷേധ സമരങ്ങൾ
ആരോഗ്യ പരിപാലന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കണം. പ്രതിഷേധ സമരങ്ങൾ നമ്മുടെ ജനാധിപത്യ അവകാശമാണ്. അതിനെ എതിർക്കാൻ
ആർക്കും കഴിയില്ല. എന്നാൽ ഇന്ന് നാം നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങൾ
ആവശ്യമാണ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയേ പറ്റൂ. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യർത്ഥിച്ചു. ലോക്ക് ഡൗണിനു ശേഷം
രാജ്യത്താകെ വിവിധ മേഖലകൾ തുറന്നു പ്രവർത്തിക്കുകയാണ്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു
ഇത് ആവശ്യമാണ്.

കമ്പോളങ്ങളിലും റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതക്ക് നല്ല കുറവുണ്ടായതായി കാണുന്നു.  ഇതിന്‍റെ
ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നുമുണ്ട്.  ഇവിടെ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ സംവിധാനത്തോടൊപ്പം പ്രാദേശികതലത്തിലെ
രാഷ്ട്രീയകക്ഷിനേതാക്കള്‍ നല്ല ഇടപെടല്‍ നടത്തേണ്ടതുണ്ട്.

നാളിതുവരെയുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുവേ നല്ല പിന്തുണയാണ്
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ചില ഘട്ടങ്ങളില്‍ സങ്കുചിത താല്‍പര്യങ്ങള്‍ നാം പൊതുവായി നേരിടുന്ന ഭീഷണിയെ
അവഗണിച്ചുകൊണ്ട് പൊന്തിവന്നിട്ടുണ്ട്.  രോഗവ്യാപനം വലിയൊരു ഭീഷണിയായി പത്തിവിടര്‍ത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ ഇനിയൊരിക്കലും
ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതിജ്ഞാബദ്ധരാകണം.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അതിസങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്.  ഇത് നാം
തടഞ്ഞേ തീരൂ.  ഈ പ്രതിസന്ധി തരണം ചെയ്യാന്‍  എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയുമാണ് സർവ്വകക്ഷി യോഗത്തിൽ അഭ്യര്‍ത്ഥിച്ചത്.
നാടിനെയും ജനങ്ങളുയും മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനമേ ഏതു ഭാഗത്തു നിന്നുമുണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍
ഒരുമിച്ചു നീങ്ങണം എന്ന അഭ്യർത്ഥന എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങാൻ സർവകക്ഷി യോഗം
ഏകകണ്ഠമായി തീരുമാനിച്ചു.

എകീകൃതമായ രീതിയിൽ കോവിഡിനെ പ്രതിരോധിക്കണമെന്ന കാര്യത്തിലും അതിന് കോവിഡ് മാനദണ്ഡം പാലിക്കണമെന്നും
എല്ലാവരും അംഗീകരിച്ചു.

വിവിധ പരിപാടികൾ നടക്കുമ്പോൾ നിശ്ചിത എണ്ണത്തിൽ ഒതുങ്ങണം. ആൾക്കാർ കൂടുന്ന ഏത് പരിപാടി ആയാലും. ഒപ്പം
മുൻകരുതലുകൾ എടുക്കുകയും വേണം.

ഇന്നത്തെ പൊതുവായ അവസ്ഥ നോക്കിയാൽ,
മലപ്പുറം ജില്ലയിൽ ഇന്ന് രോഗംസ്ഥിരീകരിച്ചവരുടെ എണ്ണം 1040
ആണ്. അതിൽ 970 ഉം സമ്പർക്കം മൂലം.  തിരുവനന്തപുരം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ട്.  ഇന്ന് 935 പേർക്കാണ്
സ്ഥിരീകരിച്ചത്,   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 988 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചത്. ഇന്നത്തെ കണക്കുകൾ ഇതിനു പുറമെയാണ്.  ഈ
കാലയളവിൽത്തന്നെ 15 വയസിനു താഴെയുള്ള 567 കുട്ടികൾക്കും 60 വയസിനു മുകളിലുള്ള 786 പേർക്കും കോവിഡ് ബാധിച്ചു. കോവിഡ്
നിയന്ത്രണങ്ങളിൽ ഇളവുകൾ  ദുരുപയോഗം ചെയ്യപ്പെടുന്ന  പ്രവണത ജില്ലയിലെ പല ഭാഗത്തും കാണാനുണ്ട്.

പത്തനംതിട്ട ജില്ലയിൽ 12 ആക്ടീവ്
ക്ലസ്റ്ററുകളാണുള്ളത്. റാന്നി ഉതിമൂട്ടിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് കേന്ദ്രീകരിച്ച് ഒരു ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്റർ പുതിയതായി രൂപപ്പെട്ടു.
ലോക്ഡൗൺ ഇളവുകൾക്ക് ശേഷം ജില്ലയിലെ ആറന്മുള, കോന്നി, പന്തളം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾപുതുതായി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആന്മുളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കൊണ്ടുവന്ന കരാറുകാരൻ
തൊഴിൽ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഈ അതിഥി തൊഴിലാളിയെ ആരോഗ്യ വകുപ്പ് ഇടപെട്ട് ആംബുലൻസിൽ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. അതിഥി
തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്ന കരാറുകാർ തൊഴിലാളികൾക്ക് ക്വാറന്റീൻ സൗകര്യമുൾപ്പെടെ ഒരുക്കുന്നതിൽ സർക്കാർ നിർദേശം
കർശനമായി പാലിക്കണം.

അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ
വകുപ്പ് കൂടുതൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്.

എറണാകുളം ജില്ലയിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്നതാണ്. ഇന്ന്      859 പേര് പുതുതായി
രോഗബാധിതരായി.     പശ്ചിമ കൊച്ചി , കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സമ്പർക്ക വ്യാപനത്തോത് ഉയർന്നിട്ടുണ്ട്.
കോവിഡ് ആശുപത്രി ആയ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐ. സി. യു ബെഡുകളുടെ  എണ്ണം വർധിപ്പിച്ചിട്ടുണ്ട്.  ഗുരുതര രോഗലക്ഷണങ്ങൾ ഉള്ള
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിനയി പി. വി. എസ് ആശുപത്രിയിൽ 120 ഐ. സി. യു  ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ എല്ലാ ആശുപത്രികളിലും ഗുരുതര രോഗലക്ഷണം ഉള്ളവർക്കായി 20 ബെഡുകൾ  ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്കായി
പ്രത്യേക എഫ്. എൽ. ടി. സി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റിവേഴ്സ് ക്വാറന്റീൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കി.

തൃശൂർ ജില്ലയിൽ
ഇതുവരെ കോവിഡ് ചികിത്സ ആരംഭിക്കാത്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉടനെ ഒരുക്കാൻ നിർദ്ദേശം നൽകി.

കോഴിക്കോട്  ജില്ലയിൽ രോഗികൾ കൂടുതലുള്ളത് കോർപറേഷൻ പരിധിയിലാണ്. വയനാട് ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ
വളരെ കുറവാണെന്നത് ആശ്വാസകരമാണ്. 3.76 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ- സ്വകാര്യ
ആശുപത്രികളിലും കൊവിഡ് ഇതര രോഗികൾക്ക് ശരിയായ രീതിയിൽ ചികിൽസ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള  നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  ഏതു
സാഹചര്യത്തിലായാലും ഒരാൾക്കും  ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ മൂന്ന്
ആശുപത്രികൾ ഉൾപ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞു.

കോവിഡ് ബാധിച്ച്
ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് സംസ്ഥാനത്ത്  പ്ലാസ്മാ തെറാപ്പി നടത്തിവരുന്നുണ്ട്. ഇതിന് ആവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന്
രോഗമുക്തരായവരുടെ സഹകരണം അനിവാര്യമാണ്.
ആശങ്കയുടെ നാളുകളിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർക്ക് ഇപ്പോൾ
രോഗബാധിതരായി കഴിയുന്നവരെ സഹായിക്കാനാകും. രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ്
പ്ലാസ്മ തെറാപ്പിയിൽ  ഉപയോഗിക്കുന്നത്.
18നും 50നുമിടയിൽ പ്രായമുള്ളവരിൽനിന്നാണ് ഈ ആവശ്യത്തിനായി രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്.
സാധാരണ രക്തദാനത്തേക്കാൾ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും കഴിഞ്ഞവർക്ക്  ഒന്നോ അതിലധികമോ തവണ
പ്ലാസ്മ നൽകാം.
പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബർ ഒന്നു മുതൽ കോട്ടയം ജില്ലയിൽ പ്രത്യേക കാമ്പയിന് തുടക്കം കുറിക്കുകയാണ്.
പ്രതിദിനം അഞ്ചു പേരെ വീതം പങ്കെടുപ്പിച്ച് നൂറു ദിവസം കൊണ്ട് അഞ്ഞൂറു പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്മാ ലഭിക്കാത്ത പ്രശ്നം
തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്

.

10000 പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം

ലൈഫ്
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാതിരിക്കുകയും മുന്‍കാല ഭവനപദ്ധതികളില്‍ സഹായം ലഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍
കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങള്‍ വാസയോഗ്യമാക്കുന്നതിന് ധനസഹായം നല്‍കും.
നിർമ്മാണം  മുടങ്ങിപ്പോയ വീടുകള്‍
പൂര്‍ത്തീകരിക്കുന്നതായിരുന്നു ലൈഫ് മിഷന്‍റെ ഒന്നാംഘട്ടം. മുന്‍ ഭവന പദ്ധതികളില്‍ മുഴുവന്‍ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷന്‍റെ
ഒന്നാം ഘട്ടത്തില്‍ പരിഗണിച്ചത്.  എന്നാല്‍, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍  കഴിയാതെ പോയതും
കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകള്‍ ഉണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ 10000
പട്ടികജാതി കുടുംബങ്ങള്‍ക്ക് അവരുടെ വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിന് റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ 1.50 ലക്ഷം
രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാല്‍ വാസയോഗ്യമാക്കാവുന്ന വീടുകള്‍ക്കാണ് മുന്‍ഗണന. 135 കോടി
രൂപയുടെ ഭരണാനുമതി ഈ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്.

ഇന്നത്തെ പരിപാടികൾ

സംസ്ഥാനത്ത്  ഒട്ടേറെ നിക്ഷേപ സൗഹൃദ നടപടികള്‍ ആവിഷ്‌ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ട്. അവ ഫലപ്രദമായി നടപ്പാക്കുന്നതിൽ  ചില  പരാതികളും പ്രശ്നങ്ങളും നിലനില്‍ക്കുകയാണ്. നിക്ഷേപക സമൂഹത്തിന്റെ അഭിപ്രായങ്ങള്‍
പരിഗണിച്ച് അവ പരിഹരിക്കുന്നതിന്റെ ഭാഗമായി   പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കും.
ഒരു സംരംഭകന് പദ്ധതി ആരംഭിക്കാന്‍ ആദ്യമായി അറിയേണ്ട
പൊതുവായ ചില കാര്യങ്ങളുണ്ട്. ഏതൊക്കെ അനുമതികള്‍ എവിടെ നിന്നെല്ലാം ലഭിക്കും, എവിടെ നിന്നെല്ലാം ധനസഹായം ലഭിക്കും, അടിസ്ഥാന സൗകര്യങ്ങള്‍
എവിടെയെല്ലാം നിലവിലുണ്ട് തുടങ്ങിയവയാണ് നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ പതിവായി ചോദിക്കുന്നത്. ഈ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു ടോള്‍ഫ്രീ
സംവിധാനം ഏര്‍പ്പെടുത്തുകയാണ്. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ലക്ഷ്യം.
രണ്ടാമതായി, വ്യവസായ അനുമതികള്‍ ലഭ്യമാക്കാന്‍
ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിക്കുകയാണ്. കെ സ്വിഫ്റ്റ് 2.0 എന്നാണ് ഈ
പതിപ്പിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലൈസന്‍സുകളും അനുമതികളും കെ സ്വിഫ്റ്റ് വഴി ലഭ്യമായിരുന്നു. പുതിയ പതിപ്പ് വരുന്നതോടെ ലൈസന്‍സുകളും
അനുമതികളും പുതുക്കുന്നതും ഓണ്‍ലൈന്‍ വഴി സാധ്യമാകും.  സംരംഭക…
[21:18, 29/09/2020] +91 97454 00011: എലിവേറ്റഡ് ഹൈവേ
നിർമ്മാണം നടക്കുന്ന കഴക്കൂട്ടത്ത് സർവ്വീസ് റോഡിന്റെ നിർമ്മാണം 30-9-2020 ബുധനാഴ്ച രാവിലെ 8.30 ന്
ആരംഭിക്കുന്നു.
മന്ത്രി കടകംപള്ളി
സുരേന്ദ്രൻ പങ്കെടുക്കുന്നു.
സ്ഥലമെടുപ്പിന്റെ ഭാഗമായി ഇടിച്ചു മാറ്റാത്ത കെട്ടിടങ്ങളും നാളെ മുതൽ ഇടിച്ചു തുടങ്ങും. ദേശീയപാതാ അതോറിട്ടിയാണ് പോലീസ്
സഹായത്തോടെ കെട്ടിടങ്ങൾ ഇടിച്ചു മാറ്റുന്നത്.
കേബിളുകളും പൈപ്പ്ലൈനുകളും വൈദ്യുതപോസ്റ്റുകളും യൂട്ടിലിറ്റി കോറിഡോർ സ്ഥാപിച്ച് അതിലേക്ക്
മാറ്റിയതിനുശേഷം ഏഴര മീറ്റർ വീതിയിലാണ് സർവ്വീസ് റോഡ് നിർമ്മിക്കുന്നത്.

ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ കുറിപ്പ്

കുവൈത്തിന്റെ ആധുനികവൽക്കരണത്തിനും വികസനത്തിനും വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച ശൈഖ് സബാഹ് അൽഅഹമദ് അൽജാബിർ അസ്സബാഹ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ കുവൈത്തിന്റെ സുസ്ഥിരതക്കും അഖണ്ഡതക്കും വേണ്ടി അധ്വാനിച്ച അദ്ദേഹം വിദേശ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം പുലർത്തിയിരുന്നു. അറബ് ഐക്യത്തിനും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്കും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. ഗൾഫ് പ്രതിസന്ധികളിൽ മധ്യസ്ഥന്റെ റോളിൽ അദ്ദേഹത്തെയാണ് എപ്പോഴും കണ്ടിരുന്നത്. മാനുഷികതയായിരുന്നു ശൈഖ് സഹാബിന്റെ മുഖമുദ്ര. ഇന്ത്യയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അല്ലാഹു മഅ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ. ആമീൻ.