രക്ഷാദൗത്യത്തില്‍ തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റര്‍ നിയന്ത്രിച്ച് പ്രവാസി മലയാളിയും..ഒപ്പം കരുത്ത് പകര്‍ന്ന് ഭാര്യയും

പളയക്കെടുതിയില്‍ അകപ്പെട്ടവരെരക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ തീര സംരക്ഷണസേനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ബഹ്റൈന്‍ പ്രവാസിയായ പൈലറ്റ് ദമ്പതികളും.ബഹ്റൈനില്‍ ജോലിചെയ്യുന്ന പൈലറ്റായ തൃശ്ശൂര്‍ സ്വദേശി ദേവ് രാജും ഭാര്യ ശ്രുതിയും തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റര്‍ പറത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും സജീവമാണ്.

ഇരുവരുടെയും നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ നിരവധി പേരെയാണ് രക്ഷിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഈ യുവ പൈലറ്റ് ദമ്പതികളുടെ സേവനം തീരസംരക്ഷണസേനക്ക് വിലമതിക്കാനാവാത്തതായിരുന്നു. ദീര്‍ഘകാലമായി ബഹ്റൈനിലുള്ള സതീഷ് മുതലയില്‍ വിവിധ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു
.