പൈലറ്റ് ഇന്ധനം ചോര്‍ത്തിക്കളഞ്ഞ് എന്‍ജിന്‍ ഓഫ് ചെയ്തതിനാല്‍ വലിയ അപകടമൊഴിവായെന്ന്

മുംബയ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായിരുന്നെന്നും കരിപ്പൂരില്‍ വിമാനം തീപിടിക്കാതെ വലിയൊരു ദുരന്തം ഒഴിവായത് മുഖ്യ വൈമാനികന്‍ സാഠേ മൂന്നു റൗണ്ട് ചുറ്റി ഇന്ധനം ചോര്‍ത്തിക്കളഞ്ഞതുകൊണ്ടാണെന്നും സാഠേയുടെ കസിന്‍ വെളിപ്പെടുത്തിയത് അധികൃതര്‍ പരിശോധിക്കുന്നു. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നതിനു മുമ്പുതന്നെ സാഠേ എന്‍ജിന്‍ ഓഫ് ചെയ്തതുകൊണ്ടാണ് തീപിടിക്കാത്തതത്രെ.

പൈലറ്റ് മരിച്ചെങ്കിലും അദ്ദേഹം 170 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതായി ഇയാള്‍ പറയുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയതിനാല്‍ അവസാന നിമിഷങ്ങളിലെ പൈലറ്റിന്റെയും സഹ പൈലറ്റിന്റെയഉം സംഭാഷണങ്ങള്‍ ലഭിക്കുമെന്നുറപ്പായി. അതിനാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണം വൈകാതെ ലഭിക്കും.