പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി

തിരുവനന്തപുരം: സിപിഐ നേതാവും ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ (89) നിര്യാതനായി. ഇപ്റ്റ മുൻ ദേശീയ വൈസ് പ്രസിഡന്റാണ്.സംസ്‌ക്കാരം തൈക്കാട്‌ ശാന്തികവാടത്തി.

കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ച അദ്ദേഹം പെരുമ്പുഴയിലും , കൊല്ലം ശ്രീനാരായണ കോളേജിലുമായി പഠനം പൂർത്തിയാക്കി. എം.എ. ബിരുദധാരിയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിട്ടാണ്‌ പൊതുജീവിതം തുടങ്ങിയത്‌.

സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ റിസർച്ച്‌ ഓഫീസറായി റിട്ടയർ ചെയ്‌തു. കോർപ്പറേഷനിൽ ഡയറക്‌ടർ ബോർഡ്‌ അംഗമായും പ്രവർത്തിച്ചു. ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷൻ ജന. സെക്രട്ടറിയും കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്‌ക്കഫ്‌’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്

ആറുസിനിമകളിൽ പാട്ടെഴുതി. അബുദാബി ശക്തി അവാർഡ് നേടിയിട്ടുണ്ട്‌