പെരിയ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കള്‍ തടസ്സ ഹർജി സമർപ്പിച്ചു

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്തുള്ള സുപ്രീംകോടതിയിലെ ഹർജി പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന
സര്‍ക്കാര്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക കത്ത് നല്‍കി. അതേസമയം ഹരജിയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്
ലാലിന്‍റെയും മാതാപിതാക്കള്‍ തടസഹർജി സമര്‍പ്പിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന് പലതും മറച്ച് വെക്കാനുള്ളതുകൊണ്ടാണ് സി.ബി.ഐ
അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാവാന്‍
ഇടപെടേണ്ട സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു.

സി.ബി.ഐ
അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്‍റെ ശ്രമം. കൊലയാളികളെ
സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മനുഷ്യസ്നേഹികളുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുമെന്നും ഇരുവരും പറഞ്ഞു.