14 ദിവസത്തിനുളളില്‍ 13 ബാലപീഡനക്കേസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലപ്പുറം

മലപ്പുറം: എടപ്പാളിലെ തിയറ്റര്‍ പീഡനത്തിന്റെ വിവാദങ്ങള്‍ ഒടുങ്ങും മുന്‍പെ മലപ്പുറത്ത് നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 ബാലപീഡനക്കേസുകള്‍ ആണ്. ഇവയില്‍ പലതിലും അടുത്ത രക്തബന്ധമുള്ളവരാണ് പ്രതിസ്ഥാനത്ത്. ചില കേസുകള്‍ അമ്മമാരുടെ അറിവോടു കൂടിയാണ സംവിക്കുന്നത്. പല കേസുകളും സ്വാധീനം കൊണ്ടും, മാനനഷ്ടം ഭയന്നും എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തേഞ്ഞ് മാഞ്ഞ് പോവുകയാണ്. ബാലപീഡനങ്ങളില്‍ പെണ്‍കുട്ടികളെക്കാള്‍ അധികം ആണ്‍കുട്ടികളാണ് ഇരയാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ തുല്യമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന പിഡോഫീലിയ എന്ന മാനസിക വൈകല്യത്തിലേയ്ക്കാണ് ഈ രേഖകള്‍ അത്രയും വിരല്‍ ചൂണ്ടുന്നത്.