ശബരിമല: മിണ്ടരുതെന്ന് പറയാന്‍ കമ്മീഷന്‍ ആരാണ്? പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാണെന്ന് പിസി ജോര്‍ജ്ജ്. രാജ്യം മുഴുവന്‍ ശബരിമല പ്രസംഗിക്കുകയും പ്രചാരണ വിഷയമാക്കുകയും ചെയ്യും. ശബരിമലയെ കുറിച്ച് മിണ്ടിയാല്‍ മൂക്ക് ചെത്തുമോ എന്നും പിസി ജോര്‍ജ്ജ് പരിഹസിച്ചു.

അധികാരം വിട്ട് കമ്മീഷന്‍ പ്രവര്‍ത്തിക്കരുത്. ശബരിമല പ്രസംഗിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.