തിയറ്റര്‍ റിലീസിനു മുമ്പെ മലയാള സിനിമകള്‍ കേബിള്‍ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ചമി മീഡിയ

നിര്‍മാതാക്കള്‍ക്ക് തിയറ്റര്‍ റിലീസിനേക്കാള്‍ വരുമാനം ഉറപ്പു നല്‍കുന്നു

ലോകമൊട്ടാകെ ഒടിടി റിലീസും

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകള്‍ തിയറ്റര്‍ റിലീസിനു മുമ്പെ ഡിജിറ്റലായി നേരിട്ട് കേബിള്‍ ടിവി വഴി വീടുകളിലേക്കെത്തിക്കാവുന്ന സംരംഭം അവതരിപ്പിച്ചിരിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ലോകമൊട്ടാകെയും റിലീസ് ചെയ്യാം. പകര്‍ച്ചവ്യാധി കാലത്ത് ഹിറ്റായ സംവിധാനമാണിത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള സംരംഭം ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങള്‍ ഓവര്‍-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമിലൂടെയും കേബിള്‍ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് സഹായിക്കുന്നു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്ന വേളയില്‍ ഇത് ചലചിത്ര വ്യവസായത്തിന് ആശ്വാസമാകുന്നു.
കേരളത്തില്‍ നിലവില്‍ കേബിള്‍ ടിവി നെറ്റ്വര്‍ക്കില്‍ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോള്‍ 35 ലക്ഷം വീടുകളില്‍ എത്തിച്ചിട്ടുണ്ട്. കേരള വിഷന്‍, ഭൂമിക, മലനാട്, കെസിഎല്‍, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. ഇതില്‍ 10 ശതമാനം ആളുകള്‍ കണ്ടാല്‍ തന്നെ ഇന്നത്തെ നിലയില്‍ മലയാള സിനിമയ്ക്ക് വന്‍ വിജയമാണ്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സിനിമ മേഖലയ്ക്ക് തന്നെ ഇത് ഉണര്‍വു നല്‍കും. അഞ്ചു കോടിയില്‍ താഴെ നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനേക്കാള്‍ വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.
മള്‍ട്ടി സിസ്റ്റം ഓപറേറ്റേഴ്സ് (എംഎസ്ഒ) വഴി കേബിള്‍ ടിവിയിലൂടെ ചിത്രങ്ങള്‍ റിലീസ് ചെയ്യും മുമ്പ് തന്നെ നിര്‍മാതാക്കള്‍ക്ക് പരമാവധി വരുമാനം ലഭിക്കുന്ന രീതിയിലായി മലയാളം സിനിമയുടെ പ്രവര്‍ത്തനം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വേറെ സാമ്പത്തിക ബാധ്യതയൊന്നും ഇല്ല. ഒടിടി ചാര്‍ജുകള്‍, പ്രിന്റ്-പബ്ലിസ്റ്റി, വിതരണം, തിയറ്റര്‍ ചാര്‍ജുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാകുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിനോദ ഉപയോഗ ശൈലിയിലും താല്‍പര്യത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയും ചെറിയ ഡിജിറ്റല്‍ സ്‌ക്രീനുകളും പെട്ടെന്ന് വിനോദ പ്ലാറ്റ്ഫോമുകളായി മാറി. തിയറ്റര്‍ റിലീസിന് കാത്തു നില്‍ക്കാതെ തന്നെ ചലചിത്ര നിര്‍മാതാക്കള്‍ ആദ്യ റിലീസിന് തന്നെ ബദല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുന്നു.
പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ ചാനലുകള്‍ക്ക് സമയാസമയങ്ങളില്‍ ‘മൂവി-ഓണ്‍-ഡിമാന്‍ഡ്’ ആയി ടെലികാസ്റ്റ് ചെയ്യാന്‍ പാകത്തില്‍ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദര്‍ശനമുണ്ടാകും. (രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് ) 100 രൂപ മുടക്കുന്ന കേബിള്‍ നെറ്റ്വര്‍ക്ക് വരിക്കാരന് ഇതില്‍ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോ കാണാം
പഞ്ചമി മീഡിയന്റ് പ്രൈവറ്റ് ലിമിറ്റഡിന് (പിഎംപിടി) ഡിജിറ്റല്‍ സ്ട്രീമിങിനും കേബിള്‍ നെറ്റ്വര്‍ക്ക് റിലീസിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ, എംഎക്സ് പ്ലേയര്‍, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീന്‍, വണ്‍-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, ഡെന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ സഹകരണമുണ്ട്.
പ്രമുഖ മലയാളം ചലചിത്രങ്ങള്‍ തിയറ്റര്‍ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ മൊബൈല്‍ ആപ്പ് ‘സി ഹോം സിനിമ’യും വരിക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഷെയിന്‍ നിഗത്തിന്റെ ‘വലിയപ്പെരുന്നാള്‍’ ഈ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചില ചിത്രം. ദിവസവും മൂന്ന് പ്രദര്‍ശനങ്ങളുണ്ട്- രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് സമയം. ‘ഗൂഗിള്‍ പ്ലേ സ്റ്റോര്‍’ പോലുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.