മാതാവിന്റെ അബദ്ധം;  മകനെ എത്തിച്ചത് ഗള്‍ഫിലെ ജയിലില്‍

അബുദാബി: പാക്കിസ്ഥാന്‍ പൗരനായ യുവാവ് അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായി. പ്രവാസിയായ മകനെ യാത്രയയ്‌ക്കും മുന്‍പ് മാതാവ് ബാഗില്‍ വച്ച വസ്തുവാണ് യുവാവിനെ ജയിലില്‍ എത്തിച്ചത്. ബാഗില്‍ കഞ്ചാവ് കണ്ടെത്തിയതോടുകൂടെ യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തേയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിനുശേഷം ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ കോടതി ഉത്തരവിട്ടു.

കോടതിയില്‍ നടത്തിയ വിചാരണയില്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് വാദിച്ചു. തന്റെ ഗ്രാമത്തില്‍ കഞ്ചാവ് ഉപയോഗക്കുന്നത് സാധാരണമാണെന്നും അവധിയ്ക്കു നാട്ടില്‍ പോയപ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും യുവാവ് കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ അബുദാബിയിലേക്ക് കഞ്ചാവ് കടത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ മാതാവ് അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.