പാകിസ്ഥാനിൽ 99 യാത്രക്കാരുമായി വിമാനം ജനവാസമേഖലയിൽ തകർന്നു വീണു

കറാച്ചി പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായി റിപ്പോർട്ട്. ഒരു ഡസനിലേറെപ്പേര്‍ മരിച്ചു.നഗരമധ്യത്തിലെ മോഡല്‍ കോളനി എന്ന ജനവാസ കേന്ദ്രത്തിലാണ് തകര്‍ന്നുവീണത്.
ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.

വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. എട്ട് ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. PK 8303 എന്ന എയർബസ് എ-320 വിമാനമാണ് തകർന്നത്.