ബല്‍റാമിന്റെ പരാമര്‍ശം മാപ്പര്‍ഹിക്കാത്തതെന്ന് എകെജിയുടെ മരുമകന്‍ പി കരുണാകരന്‍

തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി എകെജിയുടെ മരുമകനും എംപിയുമായ പി കരുണാകരന്‍ രംഗത്തെത്തി. ഇന്ത്യ കണ്ട ഏറ്റവും മഹാനായ നേതാവും,പാര്‍ലിമെന്റേറിയനുമായ സഖാവ് എ.കെ.ജിയെ കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുണ്ടായ പരാമര്‍ശം അങ്ങേയറ്റം അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് പി. കരുണാകരന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കരുണാകരന്‍ എംപി വിടി ബല്‍റാമിനെ വിമര്‍ശിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പാവങ്ങളുടെ പടത്തലവന്‍ എന്ന്
ഒരു സമൂഹമാകെ ആദരവോട്
കൂടി വിളിച്ച സ:എ.കെ.ജി നമ്മെ
വിട്ടു പിഞ്ഞിട്ട് 40വര്‍ഷം കഴിഞ്ഞു.
അദ്ദേഹത്തിന്റെ പത്‌നിയും,കേരള
രാഷ്ട്രീയത്തിലെ നിറസാന്നിധ്യവുമായിരുന്ന സ:സുശീല ഗോപാലന്‍ മരിച്ചിട്ട് 17 വര്‍ഷവും കഴിഞ്ഞു.രണ്ടു പേരുടെയും
വിയോഗം നല്‍കിയ വേദനയില്‍ നിന്ന്
കുടുംബാംഗങ്ങളും,പാര്‍ട്ടിയും
നാളിതു വരെ വിമുക്തരായിട്ടില്ല.
ഇന്ത്യ കണ്ട ഏറ്റവും മഹാനായ
നേതാവും,പാര്‍ലിമെന്റേറിയനുമായ
സഖാവ് എ.കെ.ജിയെ കുറിച്ച്
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍
അലങ്കരിക്കുന്ന ഒരു വ്യക്തിയില്‍
നിന്നുണ്ടായ പരാമര്‍ഷം അങ്ങേയറ്റം
അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണു.