ജയരാജന്‍റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഷുഹൈബിന്‍റെ കൊലയാളി: പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: പി.ജയരാജന്‍റെ ഫേസ്ബുക്ക് പേജ് പേജ് കൈകാര്യം ചെയ്യുന്നത് ആകാശ് തില്ലങ്കേരിയെന്ന് പി.കെ.കൃഷ്ണദാസ്. ജയരാജൻ നേരിട്ട് നിയന്ത്രിക്കുന്ന കൊലയാളിസംഘത്തിലെ അംഗമാണ് പ്രതികളെന്നും കൃഷ്ണദാദസ് ആരോപിച്ചു.

ഷുഹൈബ് വധക്കേസില്‍ ഇന്ന് രാവിലയാണ് സിപിഎം ബന്ധമുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലായത്. ഇതോടുകൂടി ഷുഹൈബ് വധകേസിൽ പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

പ്രതി ആകാശിന് മുഖ്യമന്ത്രിയുമായും, ജില്ലസെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമെന്നും കൃഷ്ണദാസ് ആരോപിച്ചു. ഷുഹൈബ് സ്ഥിരം കുറ്റവാളിയെന്നും പൊതുജനസമാധാനത്തിന് തടസമായിരുന്നെന്നും ജയരാജന്‍ പ്രതികരിച്ചിരുന്നു.