വയറുവേദനയെ തുടർന്ന് പി ചിദംബരത്തെ തിഹാറില്‍ നിന്നും എയിംസിലേക്ക് മാറ്റി

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ കേസില്‍ ജയിലിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ദില്ലി എയിംസിലേക്ക് വയറുവേദനയെ തുടര്‍ന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ പരിശോധന തുടരുകയാണ്. ആരോഗ്യപ്രശ്നമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും 4 കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഐഎൻഎക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഐഎന്‍എക്സ് മീഡിയാ കേസില്‍ കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.