ശിവശങ്കറിലൂടെ സി.പി.എം. വലിയ തുക സമ്പാദിച്ചുവെന്ന് പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: ഐ.ടി. സെക്രട്ടറി ശിവശങ്കറിലൂടെ സി.പി.എം. വലിയ തുക സമ്പാദിച്ചുവെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ് ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് അഴിമതിയിലെ പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുക, കള്ളക്കടത്ത് അധോലോക മാഫിയ സംഘത്തിന്റെ കേന്ദ്രമായി മാറുക എന്നുള്ളത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യസംഭവമാണെന്നും കൃഷ്ണദാസ് പറഞ്ഞു.