സോളാര്‍ ഉപയോഗിച്ച് തന്നെ വേട്ടയാടുകയായിരുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ‘സോളാര്‍’ ഉപയോഗിച്ച് അഞ്ചുവര്‍ഷം തന്നെ വേട്ടയാടിയെന്ന് ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണ്, സരിതയുടെ കത്ത് അസാധുവായതോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഇല്ലാതെയായി. തുടര്‍ നടപടികളില്‍ പരാതിയില്ലെന്നും എന്തുവന്നാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സരിതാനായരുടെ കത്തുമായി ബന്ധപ്പെട്ട ഭാഗം ഉമ്മന്‍ചാണ്ടിയുടെ അന്തസ്സിനെയും മൗലികാവകാശത്തെയും ബാധിക്കുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. സരിതയുടെ കത്തും അനുബന്ധ പരാമര്‍ശങ്ങളും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.