10 മിനുട്ടില്‍ 100 കോടിയുടെ കച്ചവടം; ചരിത്രം കുറിച്ച് വണ്‍ പ്ലസ് 6

ആദ്യ വില്‍പ്പനയില്‍ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് വണ്‍ പ്ലസ് 6. ക‍ഴിഞ്ഞ ദിവസം ആമസോണ്‍ വ‍ഴിയാണ് വണ്‍ പ്ലസ് 6 വില്‍പ്പനയ്ക്കെത്തിയത്. വില്‍പ്പനയ്ക്കെത്തി 10 മിനുട്ടിനുള്ളില്‍ തന്നെ മു‍ഴുവന്‍ സ്റ്റോക്കും വിറ്റു തീര്‍ന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം ഈ ചൈനീസ് കമ്പനി നേടിയത് 100 കോടി രൂപയുടെ കച്ചവടമാണ്. വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടമാണ് ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് ജി.ബി റാം 64 ജി.ബി മെമ്മറി പതിപ്പിന് 34,999 രൂപയും എട്ട് ജി.ബി റാം 128 ജി.ബിക്ക് 39,999 രൂപയും എട്ട് ജി.ബി റാം 256 ജി.ബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയില്‍ വില.

6 ജിബി, 8 ജിബി റാം ഉള്ള രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. പോറലും പൊട്ടലുമില്ലാത്ത കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഫോണിന് സംരക്ഷണം ഒരുക്കുന്നത്. 20 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 6 ന്‍റെ മറ്റു പ്രധാന ഫീച്ചറുകള്‍.

ഫ്രണ്ട് കാമറക്കൊപ്പമുള്ള ഫേസ് അണ്‍ലോക്ക് സെന്‍സര്‍ വഴി ഫോണ്‍ തുറക്കാന്‍ 0.4 സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതിയാകും. 3300 എംഎഎപ്പ് ആണ്‍ ബാറ്ററി.