ഗൗരി ലങ്കേഷ് വധം : പ്രതികളിലൊരാള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി

ബെംഗുളൂരു : കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാള്‍ അറസ്റ്റിലായതായി കര്‍ണാടക പോലീസ് റിപ്പോര്‍ട്ട്. മറാത്തി ഭാഷ കൈകാര്യം ചെയ്യുന്ന പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദാംശങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും സഹായത്തോടെ തയ്യാറാക്കിയ രൂപരേഖയുടെ സഹായത്തോടെയാണ് പോലീസ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്.

ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തീവ്രസ്വഭാവമുള്ള മതസംഘടനകളില്‍ പെട്ടവരാണ് പ്രതികളെല്ലാം.