ആന്ധ്രയിലും കര്‍ണാടകത്തിലുംകൂടെ ഒരു ലക്ഷം രോഗികള്‍

ബെംഗളൂരു/അമരാവതി: കര്‍ണാടകയിലും
ആന്ധ്രാപ്രദേശിലും ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷത്തില്‍ അധികമായി.
ഇരുസംസ്ഥാനങ്ങളിലും 5000ല്‍ അധികം
പേര്‍ക്ക് തിങ്കളാഴ്ച വൈറസ് ബാധ
സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍ ഇന്ന് 5324
പേര്‍ക്കാണ് കോവിഡ്്. ഇതുവരെ വൈറസ്
ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,465
ആയി.
തലസ്ഥാനമായ ബെംഗളൂരുവില്‍
മാത്രം ഇന്ന് 1470 പേര്‍ക്കാണ് രോഗബാധ
കണ്ടെത്തിയത്. 46,943 പേര്‍ക്കാണ്
ബെംഗളൂരുവില്‍ ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചിട്ടുള്ളത്.
ആന്ധ്രാപ്രദേശില്‍ 6051
പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ്
ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,349
ആയി.