തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്.വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് മദ്യപാന ആസക്തിയെ തുടർന്നുള്ള അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാംപിൾ ശേഖരിച്ചിരുന്നു, പരിശോധനാഫലം കാത്തിരിക്കുകയാണ്.