മലയാളക്കരയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാന്‍ ആഘോഷങ്ങള്‍ക്ക് കഴിയട്ടെ എന്ന് മോദി മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് രാഷ്ട്രപതി ആശംസ നേര്‍ന്നു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.