സംസ്ഥാന ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം; ഘോഷയാത്ര വൈകിട്ട് ഗവര്‍ണ്ണര്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും

തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം. നഗരത്തില്‍ വച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് ആഘോഷങ്ങൾ അവസാനിക്കുക. വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഘാന്‍ ഘോഷയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്യും. കഴിഞ്ഞ ഏഴ് ദിവസമായി

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്‍റെ ഐക്യത്തിന്‍റേയും കൂട്ടായമയുടേയും സന്ദേശമാണ് വര്‍ണണശബളമായ സമാപന ഘോഷയാത്രയിൽ ഒരുക്കുക. നൂറോളം കലാരൂപങ്ങളും പത്ത് സംസ്ഥാനങ്ങളിലെ കലാകാരന്‍മാരും ഘോഷയാത്രയിൽ അണി നിരക്കും. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കും.