കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് വഴി തുറന്ന് കേന്ദ്രനേതൃത്വം. ഉമ്മൻചാണ്ടി പുറത്തേക്ക്.

ഉമ്മൻ ചാണ്ടിയെ കെപിസിസി
ജനറൽ സികട്ടറിയാക്കിയത് ഞെട്ട
ട്ടലോടെയാണ് ഉമ്മൻചാണ്ടി വിഭാഗക്കാർ കേട്ടത്. അഞ്ച് വർഷത്തിനകം നിലവിലുള്ള ആരോപണങ്ങളെല്ലാം അവസാനിപ്പിച്ചതിന് ശേഷം കോൺഗ്രസിന്റെ കേരളത്തിലെ അമരക്കാരനാകാനും മുഖ്യമന്ത്രിയായിത്തന്നെ തിരിച്ച് വരാനുമായിരുന്നു ഉമ്മൻചാണ്ടി വിഭാഗക്കാരുടെ ലക്ഷ്യം.

ഉമ്മൻ ചാണ്ടിയെ ഏറ്റവും അധികം വേട്ടയാടിയ സോളാർ കേസിൽ നിന്നും പതുക്കെ
രക്ഷപ്പെടാൻ ഉമ്മൻചാണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു ഇത് ഫലം കണ്ട് തുടങ്ങിയിരുന്നു. സരിതയുടെ കത്തിന്മേലുള്ള നടപടികൾ കോടതി സ്റ്റേ ചെയ്തത് തെല്ലൊന്നുമല്ല ഉമ്മൻചാണ്ടിയെ ആശ്വ
സിപ്പിച്ചിരുന്നത്.

കോടതി ഉത്തരവിനെ തുടർന്ന് കേരള രാഷ്ട്രീയത്തിലേക്ക് വൻ തിരിച്ച് വരവിനൊരുങ്ങുകയായിരുന്നു ഉമ്മൻ ചാണ്ടി. ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ്‌
പ്രചാരണത്തിൽ ഇത് കണ്ടതാണ്. എ.കെ. ആന്റണി
യുടെയും രമേശ് ചെന്നിത്തലയുടെയും പ്രചാരണയോഗങ്ങളിൽ ഇല്ലാത്ത കോണ്‍ഗ്രസ്സ്‌
പ്രവർത്തകരുടെ പങ്കാളിത്തമായിരുന്നു ഉമ്മൻചാണ്ടിയുടെ പൊതുയോഗങ്ങളിൽ.

കെ. എം. മാണി യു.ഡി.ഫിൽ തിരിച്ച് വരുന്നതോടെ യു.ഡി. എഫിലും ഉമ്മൻചാണ്ടി ശക്തനാകും
മുസ്ലീം ലീഗിനും കേരള കോൺകോണ്‍ഗ്രസ്സിനും
രമേശ് ചെന്നിത്തലയേക്കാൾ സ്വീകാര്യൻ ഉമ്മൻചാണ്ടിയാണ്. ചെങ്ങന്നൂർ തെരെഞ്ഞെടുപ്പിന്  ശേഷം യു.ഡി.ഫിൽ നേതൃതമാറ്റം ആവശ്യപ്പെടാന്‍ കേരളകോണ്‍ഗ്രസ്സും ലീഗും
ഒരുങ്ങുകയായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് രമേശ് ചെന്നിത്തല ഒരു മുഴം മുമ്പെ എറിഞ്ഞത്. ഈ നീക്കത്തിന് എ.കെ. ആന്റണിയുടെ പിന്തുണയും ചെന്നിത്തലക്ക് ലഭിച്ചിരുന്നു. അല്ലാതെ ഒരു മാറ്റത്തിന് ഹൈക്കമാന്റ് പച്ചക്കൊടി
കാട്ടില്ല.

കേരള രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ച് വരവ് ഉമ്മൻചാണ്ടിക്ക് ഇനി എളുപ്പമാകില്ല. അത് ചെന്നിത്തലയുടെ രാഷ്ട്രീയ പടയോട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യും. യുഡി.എഫിൽ ഇപ്പോഴും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാത്ത ലീഗിനും കേരള കോൺകോണ്‍ഗ്രസ്സിനും ഇനി ചെന്നിത്തലക്ക് വഴങ്ങേണ്ടി വരും.