മെകുനു: പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിതീകരണം

മസ്‌കറ്റ്: ഒമാന്റെ തെക്കന്‍തീരത്ത് ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിലും കനത്ത മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിതീകരണം. മൂന്നുവര്‍ഷം ലഭിക്കേണ്ട മഴയാണ് ഒറ്റദിവസം ഒമാനില്‍ ലഭിച്ചത്. വെള്ളപ്പാച്ചിലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു.

സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ബീഹാര്‍ സ്വദേശി ഷംസീറി(30) ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹാഫ കടല്‍ത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷംസീറിന്റെ മൃതദേഹം സൈനിക ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിച്ചു. എന്നാല്‍ തലശ്ശേരി പാലയാട് സ്വദേശി മധുവിനായുള്ള തിരച്ചില്‍ തുടരുകയാണ്.