ഒമാനില്‍ തടവിലായിരുന്ന 62 ഇന്ത്യാക്കാരെ മോചിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ സുമ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന 62 ഇന്ത്യാക്കാരെ മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ മോചനം. വിട്ടയയ്ക്കപെട്ടവരുടെ പട്ടികയില്‍ ഏഴു മലയാളികളും ഉള്‍പ്പെടുന്നു.

അന്പലപ്പുഴ സ്വദേശി സന്തോഷ്, കല്ലന്പലം സ്വദേശി ഷാജഹാന്‍, കൊല്ലം സ്വദേശി മനാഫ്, കോതമംഗലം പൈമറ്റംകാരന്‍ നവാസ്, കോഴിക്കോട് കൊടുവല്ലൂര്‍ സ്വദേശി ഭരതന്‍ ചെറുമലയില്‍, പട്ടാന്പിക്കാരന്‍ മുസ്തഫ, മലപ്പുറം കോട്ടക്കല്‍ സ്വദേശി അലിക്കുട്ടി എന്നിവരാണ് മോചിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള മലയാളികള്‍.

തടവുകാരുടെ മോചനം സംബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല.