ഒടിയന്‍ ഡിസംബര്‍ 14ന്; മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തുന്ന പോസ്റ്റര്‍ പുറത്തിറങ്ങി

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്.    മോഹന്‍ലാല്‍ പുതിയ ലുക്കിലെത്തുന്ന  പോസ്റ്റര്‍  പുറത്തിറങ്ങി.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍, മധ്യ കേരളത്തില്‍ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.